Begin typing your search...

വടകര മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ; സർവ്വകക്ഷി യോഗത്തിൽ തീരുമാനം

വടകര മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ; സർവ്വകക്ഷി യോഗത്തിൽ തീരുമാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വടകര മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണൽ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളൂ. ദേശീയ തലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി. പോലീസ് വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.

വോട്ടെണ്ണൽ ദിനത്തലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്സ് ഉൾപ്പടെ അഴിച്ച് മാറ്റും. വാഹന ജാഥകൾ അഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും നേതാക്കൾ അറിയിച്ചു. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കൽ, ആർഎംപി നേതാവ് വേണു എന്നിവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു.

ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'കാഫിർ പ്രയോഗം' വന്നതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഉത്തര മേഖല ഐജിയോട് ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പറഞ്ഞു. ഇത് പ്രചരിപ്പിച്ച ആളെക്കുറിച്ച് സൂചന കിട്ടി എന്നാണ് ഐജി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഏകപക്ഷീയമായ വർഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഒരുപാട് പരാതികളിൽ ഒന്ന് മാത്രമാണ് കാഫിർ പ്രചാരണമെന്നും മോഹനൻ ആരോപിച്ചു.

WEB DESK
Next Story
Share it