Begin typing your search...

'പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല, രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി'; വിഎം സുധീരൻ

പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല, രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി; വിഎം സുധീരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വിഎം സുധീരൻ. കെപിസിസി യോഗത്തിലാണ് വിഎം സുധീരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരൻ യോഗത്തിൽ തുറന്നടിച്ചു. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല. അവരവർക്കു വേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരൻ ആരോപിച്ചു. 2016ലെ പരാജയ കാരണങ്ങളും യോഗത്തിൽ സുധീരൻ വിവരിച്ചു.

സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരൻ കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരൻ യോഗത്തിൽ പറഞ്ഞു. ഇതിനിടെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിത്സക്കായി പത്തു ദിവസത്തെ അവധിയിൽ പോകുകയാണെന്ന് യോഗത്തിൽ അറിയിച്ചു. എന്നാൽ, പകരം ചുമതല നൽകുന്ന കാര്യം കെപിസിസി യോഗത്തിൽ പറഞ്ഞില്ല.

WEB DESK
Next Story
Share it