Begin typing your search...
ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾ അരൂർ സ്വദേശി നിയാസ് , രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ
ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കടൽത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. കുത്തിയതോട് കൈരളി ജംഗ്ഷനിന് സമീപത്ത് നിന്ന് കണ്ടെത്തിയ നിയാസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിയാണ്. ഇത് ആരുടേതാണ് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് മൃതദഹേങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.
Next Story