Begin typing your search...
മലപ്പുറത്ത് എന്‍എസ്എസ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
മലപ്പുറം നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.
സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.
Next Story