Begin typing your search...
കെ എസ് ആർ ടി സിയിലെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി; സംഘടനകൾ ഉയർത്തിയ പരാതികൾ പരിശോധിക്കും
കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്ടർ തസ്തകകളിലുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ് മരിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങളും പരാതികളും പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. അതേസമയം, ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവർ അവിടെ തന്നെ തുടരും.
Next Story