Begin typing your search...

അടയ്ക്കാത്തോട്ടിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

അടയ്ക്കാത്തോട്ടിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ കേളകം അടയ്ക്കാത്തോട്ടിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്. മയക്കുവെടി വയ്ക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് കൃഷിയിടത്തിലേക്ക് ഓടിമാറിയ കടുവയെ അവിടെവച്ചാണ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചത്.

കടുവയുടെ വായിലും ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. പരുക്കിനെ തുടർന്നുണ്ടായ പഴുപ്പ് ആന്തരികാവയവങ്ങളെ ബാധിച്ചുവെന്നാണ് സൂചന. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

WEB DESK
Next Story
Share it