Begin typing your search...

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് പുറത്ത് ; കടുവയുടേയും കാട്ടാനയുടേയും എണ്ണം കുത്തനെ കുറഞ്ഞു

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് പുറത്ത് ; കടുവയുടേയും കാട്ടാനയുടേയും എണ്ണം കുത്തനെ കുറഞ്ഞു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തിരുന്നു. കൂടാതെ മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെയും കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് ഏറ്റവും പുതിയ കണക്ക് കണ്ടെത്തിയത്.

ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് കണക്ക് കണ്ടെത്തിയത്. 2018 ൽ ഇത് 120 ആയിരുന്നു കടുവകളുടെ എണ്ണം. അഞ്ച് വർഷത്തിനിടെ കേരളത്തിൽ കടുവകളുടെ എണ്ണം കുറഞ്ഞു. എന്നാൽ വയനാട്ടിലെ കാട് കർണാക വന അതിർത്തി പങ്കിടുന്നതിനാൽ കണക്കിൽ മാറ്റം വരുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം മെയ് മാസത്തിൽ നടത്തിയ കാട്ടാന കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ൽ കണക്കെടുത്തപ്പോൾ 3322 ആനകളായിരുന്നു ഉണ്ടായിരുന്നത്. കാട്ടാനകളുടെ എണ്ണവും കുറഞ്ഞു. വന്യ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതു കൊണ്ടാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന വാദം കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും വനംമന്ത്രി വ്യക്തമാക്കി. എന്നാൽ 100 ശതമാനം കൃത്യതയുള്ള റിപ്പോർട്ട് ഒരിക്കലും കിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടിയാണ്. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗർ റിസർവാക്കുന്നതുമായി സർക്കാർ മുന്നോട്ടു പോകുല്ലെന്നും മന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it