Begin typing your search...

ആശ വർക്കർമാർക്ക്‌ 26.11 കോടി രൂപ; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സര്‍ക്കാര്‍

ആശ വർക്കർമാർക്ക്‌ 26.11 കോടി രൂപ; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സര്‍ക്കാര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആശ വർക്കർമാർക്ക് രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സംസ്ഥാന സർക്കാർ. രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക വിനിയോഗിക്കുക. നേരത്തെ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് 24.51 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 26,125 ആശ വർക്കർമാർ പ്രവർത്തിക്കുന്നുണ്ട്. ആശാവർക്കർമാരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാവർക്കർ ജോലിയുടെ ലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്നവരുടെ പ്രധാന ചുമതലകൾ ഇതൊക്കെയാണ്

  • മാതൃശിശു സംരക്ഷണം ഉറപ്പാക്കുക
  • പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക
  • പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക
  • ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക
  • കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുക
  • ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ആശാ പ്രവർത്തകയുടെ ഉത്തരവാദിത്തങ്ങൾ.

WEB DESK
Next Story
Share it