Begin typing your search...

പി പി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

പി പി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹർജിയിൽ വാദം കേൾക്കുക. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നൽകുന്നതിനെ എതിർക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീൻബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾപമ്പ് അഴിമതിയിൽ നവീൻബാബുവിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുള്ളത്.

വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീൻബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടർ അരുൺ കെ വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹർജി ഫയലിൽ സ്വീകരിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു.

നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽ പോയ പി പി ദിവ്യ ഒക്ടോബർ 29-നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

WEB DESK
Next Story
Share it