Begin typing your search...

ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; ജീവനക്കാരനെ സർവീസിൽ നിന്ന് മാറ്റി നിർത്തി കെഎസ്ആർടിസി

ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; ജീവനക്കാരനെ സർവീസിൽ നിന്ന് മാറ്റി നിർത്തി കെഎസ്ആർടിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യാത്ര ചെയ്യുന്നതിനിടെ ബസിനുള്ളിൽ ഛർദിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കൊണ്ട് തന്നെ ബസ് വൃത്തിയാക്കിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ മകൾ കൂടിയായ പെൺകുട്ടിയുടെ വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചെമ്പൂർ വഴി വെള്ളറടയിലേക്ക് വരുന്ന ബസിലാണ് പെൺകുട്ടി ഛർദിച്ചത് .പല്ലിന്റെ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാര്‍ഥിയായ പെൺകുട്ടി ബസിനുള്ളിൽ ഛർദിക്കുകയായിരുന്നു.പിന്നീട് ബസ് വെള്ളറട ഡിപ്പോയിലെത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു.തുടര്‍ന്ന് അവര്‍ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കുകയായിരുന്നു.

അസുഖത്തിന്റെ മരുന്നുകളും ആഹാരവും കഴിച്ച ഉടൻ യാത്ര ചെയ്തതാണ് ഛര്‍ദിക്കാന്‍ കാരണമായതെന്ന് പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾക്കുണ്ടായ ദുരനുഭവത്തിൽ ജീവനക്കാരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്.

WEB DESK
Next Story
Share it