വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലും; മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ്
വന്യമൃഗ ആക്രമണങ്ങളിൽ സർക്കാരിനെതിരേ രൂക്ഷവിമർശവുമായി താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ജനപ്രതിനിധികൾ രാജിവെയ്ക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വനമൃ?ഗശല്യം തുടർന്നാൽ ഞങ്ങൾ വെടിവച്ചുകൊല്ലുമെന്നും ഒരു വനം വകുപ്പ് ഉദ്യോ?ഗസ്ഥനും ഇടപെടാൻ വരേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.
സർക്കാർ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും, അതിനുള്ള ശക്തിയും സംവിധാനവും ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അവർക്ക് ജോലിയും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നിയമം തമിഴ്നാടിന് മാറ്റാമെങ്കിൽ എന്തുകൊണ്ട് കേരളത്തിനത് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ രൂക്ഷ വിമർശം. അതേസമയം കക്കയത്തെ ആളെക്കൊല്ലി കാട്ടുപോത്തിനെ കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടു.