Begin typing your search...

സുരേഷ് ഗാേപി നൽകിയ കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ടെന്ന് അറിയണം; കോൺഗ്രസ് കൗൺസിലർ

സുരേഷ് ഗാേപി നൽകിയ കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ടെന്ന് അറിയണം; കോൺഗ്രസ് കൗൺസിലർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്.

സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്.

'ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.' ലീല വർഗീസ് പറഞ്ഞു.

WEB DESK
Next Story
Share it