Begin typing your search...
ശമ്പളം ഇന്ന് കൊടുക്കുമെന്ന് അറിയാമായിരുന്നിട്ടും സമരം നടത്തി; ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് ശമ്പളം കൊടുക്കുമെന്ന് ടിഡിഎഫിന് അറിയാമായിരുന്നിട്ടും സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടിഡിഎഫ് പ്രതിനിധികള്‍ക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയതെന്നും കെബി ഗണേഷ് കുമാര്‍ ചോദിച്ചു.
ഫിനാൻസ് ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുകൊണ്ടാണ് സമരം നടത്തിയത്. ഇത് ഇന്നത്തെ ശമ്പള വിതരണത്തെ ബാധിച്ചു. രാവിലെ തന്നെ ശമ്പളം കൊടുക്കാനാവുമായിരുന്നു. അന്തസ്സുള്ള ട്രേഡ് യൂണിയൻ പ്രവര്‍ത്തനമല്ല ഇത്. യുഡിഎഫ് പറഞ്ഞിട്ടാണ് ടിഡിഎഫ് ഇന്ന് സമരം നടത്തിയതെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
Next Story