Begin typing your search...

'ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകണം': സർക്കാർ അപ്പീൽ സുപ്രീംകോടതി തള്ളി

ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകണം: സർക്കാർ അപ്പീൽ സുപ്രീംകോടതി തള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് ജൈവ കർഷകനായിരുന്ന ശ്യാം ബാലകൃഷ്ണനെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് കേസ്.

ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ തള്ളുകയായിരുന്നു.

ശ്യാമിന്റെ കാര്യത്തിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ശ്യാം നൽകിയ ഹർജിയിലാണ് 2015 ൽ ഹൈക്കോടതി നഷ്ട പരിഹാരം വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

WEB DESK
Next Story
Share it