Begin typing your search...

കൊല്ലത്ത് മകന്റെ മർദനമേറ്റ് അവശനിലയിലായ 75കാരൻ മരിച്ചു

കൊല്ലത്ത് മകന്റെ മർദനമേറ്റ് അവശനിലയിലായ 75കാരൻ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലത്ത് മകന്റെ ക്രൂര മർദനത്തെത്തുടർന്ന് പിതാവ് മരിച്ചു. ചവറ തേവലക്കരയിലാണ് സംഭവം. പാവുമ്പ അജയഭവനിൽ അച്യൂതൻ പിള്ള (75) ആണ് മരിച്ചത്. മകൻ മനോജിനെ (37) തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലായിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം ഉണ്ടായിരുന്നു. അച്ഛനെ മകൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചെർപ്പുളശേരി ചളവറ ചിറയിൽ കോളനിയിൽ കറുപ്പനാണ് മരിച്ചത്. മദ്യപിച്ച് രാത്രി വീട്ടിലെത്തിയ മകനും കറുപ്പനും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

WEB DESK
Next Story
Share it