Begin typing your search...

ഷാരോൺ കൊലക്കേസ്; പ്രതി വിഷ്ണുവിന്റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

ഷാരോൺ കൊലക്കേസ്; പ്രതി വിഷ്ണുവിന്റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശ്യൂർ മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ പ്രവർത്തകനായിരുന്ന ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019 കേസിൽ കോടതി സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതിൽ ഗൂഢാലോചനയില്ലെന്നും വിഷ്ണുവിനായി അഭിഭാഷകൻ എം.ആർ. അഭിലാഷ് വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.2012 ജനുവരിയിലാണ് ഷാരോൺ കുത്തേറ്റ് മരിച്ചത്.

WEB DESK
Next Story
Share it