Begin typing your search...

'പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതല'; പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ

പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതല; പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതലയെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങളോടുള്ള സ്നേഹം ഒരു കാലത്തും മറക്കാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ തന്നെ ചേർത്തുനിർത്തിയതാണെന്നും മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയർത്തി പിടിക്കാനാണ് വടകരയിൽ തന്നെ സ്ഥാനാർഥിയാക്കിയതെന്നും അത് തനിക്കും പാലക്കാടിനും മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസും യുഡിഎഫും ശക്തിപ്പെടുകയെന്നാൽ ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടി. ഓരോ പൊതുപ്രവർത്തകനും അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും അത് നിറവേറ്റാൻ ശ്രമിക്കുമെന്നും പറഞ്ഞു. നേതൃത്വം ഏൽപ്പിക്കുന്ന ചുമതല ഏറ്റെടുക്കുക എന്നതാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും വടകരയിലെ ജനങ്ങൾ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി.

എന്നാൽ പാലക്കാടുമായി ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ഷാഫി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി കോൺഗ്രസും യുഡിഎഫും ചുമതല ഏൽപ്പിച്ചാൽ അത് തന്റെ ജനാധിപത്യബോധമാണെന്നും വ്യക്തമാക്കി. വടകരയിൽ കെ.കെ ശൈലജ ടീച്ചറാണ് ഷാഫി പറമ്പിലിന്റെ എതിരാളി. നിലവിലെ എം.പി കെ. മുരളീധരൻ വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂരിലാണ് മത്സരിക്കുന്നത്.

WEB DESK
Next Story
Share it