Begin typing your search...

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നുകൊണ്ടാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ​ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി.

അതേസമയം, ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് എസ് എഫ് ഐ നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇന്ന് ഗവർണർക്ക് പൊതുപരിപാടികൾ ഇല്ല. നാളെ വൈകീട്ടാണ് അടുത്ത പൊതുപരിപാടി ഉള്ളത്. അതിനാൽ തന്നെ നാളെ പ്രതിഷേധം കടുപ്പിക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം.

WEB DESK
Next Story
Share it