Begin typing your search...

കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നത്; ഇവരാണ് കേരളത്തിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കാൻ പോകുന്നത്; സന്തോഷ് ജോർജ് കുളങ്ങര

കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നത്; ഇവരാണ് കേരളത്തിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കാൻ പോകുന്നത്; സന്തോഷ് ജോർജ് കുളങ്ങര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം വിമർശിച്ചത്. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു കോൺക്ലേവിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി കൊണ്ടായിരുന്നു എംജി യൂണിവേഴ്‌സിറ്റിയെ സന്തോഷ് ജോർജ് കുളങ്ങര വിമർശിച്ചത്.

'എന്റെ മോള് അവളുടെ പത്താം ക്ലാസ് വരെ ഞങ്ങടെ തന്നെ സ്‌കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് ആ സ്ഥാപനത്തിന്റെ ചെയർമാൻ. അവൾക്ക് ടോപ്പ് മാർക്ക് ആയിരുന്നു എല്ലാത്തിനും. ഒരിക്കൽ അവൾ പറഞ്ഞു, 'നമ്മുടെ സ്‌കൂളിൽ പഠിക്കുന്നത് കൊണ്ട് ടീച്ചർമാർ എനിക്ക് മാർക്ക് കൂടുതൽ തരുന്നു എന്ന് സംശയമുണ്ട്. അതുകൊണ്ട് മറ്റൊരു സ്‌കൂളിൽ പഠിക്കണം'. അങ്ങനെയാണ് മകളെ കൊടൈക്കനാൽ ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കാൻ വിടുന്നത്. കൊടൈക്കനാലിലെ സ്‌കൂളിൽ ഐബി( International Baccalaureate) ആണ് സിലബസ്. അവിടെ മകൾ പഠിച്ചു. അത്യാവശ്യം മാർക്കോടെ പഠിച്ച് തിരിച്ചെത്തിയ അവൾക്ക് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ അഡ്മിഷൻ ലഭിച്ചു. അവിടെ ജോയിൻ ചെയ്തു''.

'ഒരു വർഷം കഴിഞ്ഞപ്പോൾ എംജി യൂണിവേഴ്‌സിറ്റി അറിയിച്ചത്, മകൾ പഠിച്ച കോഴ്‌സ് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു. ഇവിടെ പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. ഐ ബി പഠിച്ചിട്ട് വന്ന ഒരാളെ ഗാന്ധി യൂണിവേഴ്‌സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ഇരിക്കുന്നത് എന്ന് മുൻ വിസിയെ മുന്നിൽ ഇരുത്തിക്കൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ പോകുന്നത്. അതേ മാർക്കുമായി മകൾ ബാംഗ്ലൂരിലേക്ക് പോയി. അവിടെ അവൾക്ക് അഡ്മിഷൻ കിട്ടി. അവളുടെ മികവ് കണക്കിലെടുത്ത് ആ ഒരു വർഷം നഷ്ടമാകാതെ പഠിക്കാൻ അവർ സഹായം ചെയ്തു' സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

WEB DESK
Next Story
Share it