Begin typing your search...

'വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാകില്ല': ചലച്ചിത്ര അക്കാദമിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി

വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാകില്ല: ചലച്ചിത്ര അക്കാദമിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചലച്ചിത്ര അക്കാദമിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇപ്പോ ആവശ്യമില്ലാത്ത വിവാദങ്ങളാണ് ഉയരുന്നത്. അച്ചടക്കത്തോടെ അക്കാദമിയെ മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനിടെ ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''വ്യക്തിപരമായ അധിക്ഷേപങ്ങളോട് ഒരിക്കലും യോജിക്കാനാകില്ല. സംവിധായകൻ ഡോ.ബിജു നേരിട്ടുകണ്ട് ചില പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അതിൽ ചില വാസ്തവങ്ങളുണ്ട്, ചില കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമായി. ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നവ കേരള സദസ്സ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഡോ.ബിജു വന്ന് കണ്ടത്. ഇതുമായി ബന്ധപ്പെടുള്ള പ്രശ്‌നങ്ങൾ നവ കേരള സദസ്സ് കഴിഞ്ഞതിനുശേഷം പരിഹരിക്കും. 23ന് അക്കാദമി അംഗങ്ങളോട് കാണണമെന്ന് നിർദേശിച്ചിട്ടുണ്ട്' മന്ത്രി സജി ചെറിയാൻ പറഞ്ഞു.

രഞ്ജിത്ത് സ്വയം തിരുത്താൻ തയാറായില്ലെങ്കിൽ അദ്ദേഹത്തെ നീക്കണമെന്ന് ഒൻപത് ഭരണസിമിതി അംഗങ്ങൾ ഇന്നലെ ചലച്ചിത്രഅക്കാദമി സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

WEB DESK
Next Story
Share it