Begin typing your search...

'വെറുതെ ആരെയും ക്രൂശിക്കരുത്'; തെറ്റ് തെളിയുന്നതുവരെ പിന്തുണക്കില്ലെന്ന് ശ്രീശാന്ത്

വെറുതെ ആരെയും ക്രൂശിക്കരുത്; തെറ്റ് തെളിയുന്നതുവരെ പിന്തുണക്കില്ലെന്ന് ശ്രീശാന്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആരോപണങ്ങൾകൊണ്ട് ഒരാളെ ക്രൂശിക്കാൻ എളുപ്പമാണ്. തെറ്റ് തെളിയുന്നതുവരെ പിന്തുണയ്ക്കില്ലെന്നും താരം മാധ്യമങ്ങളോട് വ്യക്തമാക്കി.

'തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. എന്നാൽ തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം. ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്. വെറുതെ ആരെയും ക്രൂശിക്കരുത്. എനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചുവരാൻ രണ്ടരവർഷം എടുത്തു' ശ്രീശാന്ത് പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ പരാതികളുമായി നടിമാരടക്കം നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടർന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ചു. നടി രേവതി സമ്പത്തിന്റെ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

WEB DESK
Next Story
Share it