Begin typing your search...

രക്ഷാപ്രവർത്തന പരാമർശം ; മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കില്ല, കേസ് എടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

രക്ഷാപ്രവർത്തന പരാമർശം ; മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കില്ല, കേസ് എടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവകേരള യാത്രക്കിടെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മ‍ർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. ഇക്കാര്യം നാളെ കൊച്ചി സിറ്റി പൊലീസ് കോടതിയെ അറിയിക്കും. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവ‍ർത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജി. ഈ പരാതിയിലെ അന്വേഷണ റിപ്പോർട്ടാണ് പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കുക.

WEB DESK
Next Story
Share it