Begin typing your search...

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ പരാമർശം; വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ പരാമർശം; വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള ഹൈക്കോടതി ജസ്റ്റിസായ ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിക്കനുമതി തേടി എ.ജി.ക്കും അപേക്ഷ നൽകിയിട്ടുണ്ട്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം. സുപ്രിംകോടതിയിലെ മുൻ ജഡ്ജിമാരേപ്പോലെ ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ തിരുത്തുന്നതെന്നും സാനു പറഞ്ഞിരുന്നു.

WEB DESK
Next Story
Share it