Begin typing your search...

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തീരുമാനിക്കേണ്ടത് പാർട്ടി: താരിഖ് അൻവർ

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തീരുമാനിക്കേണ്ടത് പാർട്ടി: താരിഖ് അൻവർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഹുൽഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി താരിഖ് അൻവർ. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കും.

യോഗങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നത് പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ്. അതിൽ ഒരു അസ്വാഭാവികതയുമില്ല. ഇതിനുവേണ്ടിയാണ് പാർട്ടി ഒരു സ്ട്രാറ്റജിസ്റ്റിനെ നിയമിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മനോനില പൂർണമായും മോദി സർക്കാരിനെതിരാണ്. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ എൽഡിഎഫ് സർക്കാർ നൂറു ശതമാനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയാണ് കേരളത്തിൽ ചർച്ചയാവുക. ഇവിടെ സിപിഎമ്മും ബിജെപിയും പതിറ്റാണ്ടുകളായി സഖ്യത്തിലാണെന്നും താരിഖ് അൻവർ പറഞ്ഞു

WEB DESK
Next Story
Share it