Begin typing your search...

റേഡിയോ കേരളം 1476 എഎം വിഡിയോ ന്യൂസ് അപ്‌ഡേറ്റ്‌സ്; watch video

റേഡിയോ കേരളം 1476 എഎം വിഡിയോ ന്യൂസ് അപ്‌ഡേറ്റ്‌സ്; watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിക്കിമിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയം. സൈനിക വാഹനങ്ങൾ അടക്കം ഒലിച്ചു പോയി. കാണാതായ സൈനിക ഉദ്യോഗസ്ഥർക്കായി തിരച്ചിൽ തുടരുന്നു.

********

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്ററെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

********

ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പിലെ അന്വേഷണം പരാതിക്കാരൻ ഹരിദാസൻ വഴി തെറ്റിക്കുന്നതായി പൊലീസ്. ഹരിദാസന്റെ മൊഴികളിൽ പൊരുത്തക്കേടുള്ളതായി കമ്മീഷണർ. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും കമ്മീഷണർ.

********

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി. പ്രസ്താവന ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിൽ.

*********

ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. 71 മെഡലുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു.

WEB DESK
Next Story
Share it