Begin typing your search...

മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു.

സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ കണ്ടുപിടിക്കാത്തതും പോലീസിന്റെ പരിശോധനയുമെല്ലാം പ്രസംഗത്തിൽ പരാമർശിച്ച എം.എൽ.എ, എസ്.പി. വരാൻ വൈകിയതിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

തന്റെ പാർക്കിലെ 2500 കിലോയോളം ഭാരമുള്ള റോപ്പ് കാണാതായെന്നും അത് കണ്ടുപിടിച്ചില്ലെന്നും എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നുമാണ് എം.എൽ.എ. പറഞ്ഞത്. ''എസ്.പി. കുറെ സിംകാർഡ് പിടിച്ചത് ഞാൻ കണ്ടു. നമ്മളെ പത്തുലക്ഷത്തിന്റെ മുതലിന്റെ യാതൊരുവിവരവുമില്ല. കുറേ സിംകാർഡുകൾ, അതിന്റെ വീഡിയോസൊക്കെ ഞാൻ കണ്ടു. എസ്.പി.യെ കാണുന്നത് ഞാൻ ടി.വി.യിലാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വമില്ലേ, ഞാനൊരു പൊതുപ്രവർത്തകനല്ലേ, എന്റെ വീട്ടിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട്, എന്നെ വിളിച്ചിട്ട് എന്താണ് പറയേണ്ടത്.

പത്തുമണിക്കാണ് നിങ്ങളുടെ സമ്മേളനം പറഞ്ഞത്, അല്ലേ? ഞാൻ 9.50-ന് മലപ്പുറത്ത് എത്തിയിരുന്നു. ഞാൻ രാവിലെ ആദ്യം ആരംഭിക്കുന്ന ഒരുപരിപാടിയും ഒരുമിനിറ്റ് പോലും വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോൾ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാൽ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോൾ പറഞ്ഞത് നിങ്ങൾ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യണം, ആളെത്തിയിട്ടില്ല എന്നാണ്. ശരി. ഒരു ചായയല്ലേ രാവിലെ കുടിക്കാൻ പറ്റുകയുള്ളൂ, ഞാൻ മലപ്പുറത്തുനിന്ന് രണ്ട് ചായ കുടിച്ചു. ഇന്ന് ഞാൻ 10.20-നാണ് ഇവിടെവന്നത്. ഇവിടെ 27 മിനിറ്റ് ഞാൻ കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം തിരക്ക് പിടിച്ച ഓഫീസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. നമ്മൾ കാത്തുനിൽക്കാൻ തയ്യാറാണ്. പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. മനസിലായോ? ഇതൊന്നും ശരിയായ രീതികളല്ല.

ഇവിടെ നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്ത്, നിങ്ങൾക്കറിയോ? കേരളത്തിൽ ഏറ്റവും കൂടുതൽ ലൈഫിൽ വീടുണ്ടാക്കി കൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങിയ പഞ്ചായത്ത്. ഈ വർക്ക് അങ്ങോട്ട് ബ്ലോക്കായി, എന്തേ? നാല് ലക്ഷത്തിന്റെ വീട്, അതിനൊരു രണ്ട് കോരി മണ്ണിടണ്ടേ, മരിച്ചാലും സമ്മതിക്കൂല. മനസിലായോ? ഒരുപ്രാവശ്യം ഞാൻ നേരിട്ട് വിളിച്ചുപറഞ്ഞു. അത് കഴിഞ്ഞ് അവിടത്തെ പഞ്ചായത്ത് പ്രസിഡന്റും മുഴുവൻ മെമ്പർമാരും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വന്നിട്ട് എസ്.പിയെ കണ്ടു. വലിയ പ്രശ്നമുണ്ട്, നാല് കൊട്ട മണ്ണാണ്. ഏയ്... അത് നിയമമാണ്... എന്താ ഈ നിയമം? ''- എം.എൽ.എ. പറഞ്ഞു.

അതേസമയം, എം.എൽ.എ.യുടെ പ്രസംഗം കഴിഞ്ഞതിന് ശേഷം എസ്.പി.യുടെ മുഖ്യപ്രഭാഷണവും നിശ്ചയിച്ചിരുന്നു. പക്ഷേ, മുഖ്യപ്രഭാഷണം ഒറ്റവാക്കിലൊതുക്കി എസ്.പി. വേദിവിട്ടു. ''ഞാൻ അല്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡിൽ അല്ല. ഈ ചടങ്ങിന് എല്ലാവിധ ആശംസകളും അർപ്പിച്ചുകൊണ്ട് ഞാൻ വാക്കുകൾ ഉപസംഹരിക്കുന്നു'', ഇത്രമാത്രമാണ് എസ്.പി. പ്രസംഗിച്ചത്.

WEB DESK
Next Story
Share it