Begin typing your search...

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്; നിരീക്ഷണത്ത സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്; നിരീക്ഷണത്ത സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. സ്റ്റാറ്റിക് സർവെയ്ലൻസ് സ്‌ക്വാഡ്, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും.

സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവർ നടപടി സ്വീകരിക്കും. മണ്ഡലത്തിലെ എട്ട് അതിർത്തി പോയിന്റുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തനനിരതമാണ്. 24 അംഗങ്ങളാണ് ഇതിനായുള്ളത്. രണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് ഒന്ന് എന്ന കണക്കിൽ നാല് ഫ്‌ളയിംഗ് സ്‌ക്വാഡുകളാണുള്ളത്. എല്ലാ സ്‌ക്വാഡുകളിലും സിവിൽ പോലീസ് ഓഫീസർമാരെയും പരിശോധന പകർത്താൻ വീഡിയോഗ്രാഫർമാരേയും നിയോഗിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it