Begin typing your search...

'ആരാധനയോടെ കാണുന്ന വ്യക്തി'; വിഎസ് കേരളത്തിന്റെ ചരിത്രപുരുഷനെന്ന് ശ്രീധരൻ പിള്ള, വീട്ടിലെത്തി ആശംസ നേർന്നു

ആരാധനയോടെ കാണുന്ന വ്യക്തി; വിഎസ് കേരളത്തിന്റെ ചരിത്രപുരുഷനെന്ന് ശ്രീധരൻ പിള്ള, വീട്ടിലെത്തി ആശംസ നേർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നൂറ്റിയൊന്ന് വയസ് തികഞ്ഞ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസ നേർന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വി.എസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്.

വി.എസ്. താൻ ആരാധാനയോടെ കാണുന്ന വ്യക്തിയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വി.എസിനെ കാണാനെത്തിയത്. വി.എസ്. കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസ്സിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ കാണുന്നു. എതിർക്കുന്ന ആളുകളെ മാനിക്കുന്നതാണ് ജനാധിപത്യമെന്നും പി.എസ്.ശ്രീധരൻ പിള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

WEB DESK
Next Story
Share it