Begin typing your search...

'മൻമോഹൻ സർക്കാരിനെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണയ്ക്കാൻ പ്രണബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ

മൻമോഹൻ സർക്കാരിനെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണയ്ക്കാൻ പ്രണബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖർജിക്കെതിരെ ഗുരുതര ആരോപണവുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോൾ. വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഓപറേഷൻ സംഘത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും ഉണ്ടായിരുന്നതായും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സെബാസ്റ്റ്യൻ പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നത്. അമേരിക്കയുമായി ആണവ കരാർ ഒപ്പിട്ടതായിരുന്നു പിന്തുണ പിൻവലിക്കാൻ കാരണം. വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിർദേശിച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാൻ ആവശ്യമായ എംപിമാർ ഇല്ലായിരുന്നു. അതിന് കുറേ എംപിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു. പ്രണബ് മുഖർജിയായിരുന്നു ആ ഓപറേഷൻറെ തലവൻ. അതിൽ വയലാർ രവിയും അഹ്‌മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

''രണ്ടുപേർ എൻറെ വീട്ടിൽ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്തുണ പിൻവലിച്ച സിപിഎമ്മിനും പ്രകാശ് കാരാട്ടിനുമുള്ള രാഷ്ട്രീയ മറുപടിയായിരിക്കും സ്വതന്ത്ര എംപിയായ എൻറെ വോട്ട് എന്ന കണക്കുകൂട്ടലിലായിരുന്നു. അന്ന് സ്റ്റിങ് ഓപറേഷൻ നടക്കുന്ന സമയം ആയതിനാൽ ആ സംശയമായിരുന്നു എനിക്ക്. കോഴ വാഗ്ദാനത്തിനു വഴങ്ങുകയും ചെയ്തിരുന്നില്ല. പക്ഷേ, അടുത്ത ദിവസം പാർലമെൻറ് സെൻട്രൽ ഹാളിൽ വച്ച് അന്ന് പാർലമെൻററികാര്യ മന്ത്രി കൂടിയായ വയലാർ രവി അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു. സ്വതന്ത്രനെന്നു കണ്ടപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തതാണ്. ഇനി ആരും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.'' അന്നതു വലിയ വിഷയമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുതിയ രാഷ്ട്രീയ വിവാദത്തിൻറെ പശ്ചാത്തലത്തിലാണു വെളിപ്പെടുത്തണമെന്നു തോന്നിയത്. സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേറെയും എംപിമാർക്ക് കോടികൾ വാഗ്ദാനം ചെയ്തിരുന്നു. ചിലരോട് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും സെബാസ്റ്റ്യൻ പോൾ വെളിപ്പെടുത്തി.

WEB DESK
Next Story
Share it