Begin typing your search...

ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന്

ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് നൽകി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബർ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ നിന്നും മാറാൻ കഴിയില്ലെന്നാണ് അക്ബർ ഡിജിപിയെ അറിയിച്ചത്.

ക്രൈംബ്രാഞ്ചിൽ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണറുടെ ചുമതല നിര്വഹിച്ചിരുന്ന അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് പൂർണ ചുമതല നൽകിയത്. കെഎസ്ആർടിസി എംഡിയുടെ ചുമതലയും പ്രമോജ് ശങ്കറിനാണ്.

WEB DESK
Next Story
Share it