Begin typing your search...

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്; സംഘർഷം, ജലപീരങ്കിയുമായി പൊലീസ്

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്; സംഘർഷം, ജലപീരങ്കിയുമായി പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസിൽ പ്രതിയായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധം സഘർഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരുടെ പ്രതിഷേധം കാരണം ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു.

പൊലിസ് ബാരിക്കേഡ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മിൽ ബലാബലമുണ്ടായി. ഇതിനിടെ അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം.

സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാനജനറൽ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു ദേശീയ സമിതി അംഗം സി.രഘുനാഥിന്റെ നേതൃത്വത്തിലാണ് പൊലിസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയൻ വട്ടിപ്രം, എം ആർ സുരേഷ് എന്നിവർ സംസാരിച്ചു.

WEB DESK
Next Story
Share it