Begin typing your search...

പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും,സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നടപടി

പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും,സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നടപടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജെ എസ് സിദ്ധാർഥന്റെ മരണത്തെ തുടർന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. കോളജിൽ സംഘർഷ സാധ്യത ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷ ഒരുക്കാൻ വൈസ് ചാൻസലർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു. വൈസ് ചാൻസലറെ നിയമിച്ചത് സർക്കാരാണ് .ഇത് സർക്കാരിനെ അറിയിക്കാത്തതിൽ മാത്രമാണ് സർക്കാരിന് എതിർപ്പുണ്ടായത്. ഹോസ്റ്റലിന്റെ വാർഡൻ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാർഥന്റെ മാതാപിതാക്കൾ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

സിദ്ധാർഥന്റെ മരണത്തിൽ നിലവിൽ 20 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ധാർഥനെ മർദിച്ചതിലും സംഭവത്തിൽ ഗൂഢാലോചന നടത്തിയവരുമാണ് പ്രതികൾ. സിദ്ധാർഥന്റെ മരണത്തിൽ കോളജ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

WEB DESK
Next Story
Share it