Begin typing your search...

ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; തടവ് ശിക്ഷ ശരിവച്ച് കോടതി

ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; തടവ് ശിക്ഷ ശരിവച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്.

കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്. സ്വർണം ബാങ്കിൽ പണയം വച്ചതിനുശേഷം ലോക്കറിൽ വച്ചതായുള്ള വ്യാജ രേഖകൾ ഇയാൾ ഭാര്യയെ കാണിക്കുകയും ചെയ്തു. പിന്നീടിവരുടെ വിവാഹബന്ധത്തിൽ വിള്ളൽ വീണു. ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

WEB DESK
Next Story
Share it