Begin typing your search...

പ്രതിപക്ഷത്തിന് നേർക്ക് നടന്ന് ശിവൻകുട്ടി; വിലക്കി മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് നേർക്ക് നടന്ന് ശിവൻകുട്ടി; വിലക്കി മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് നേരെ നടന്നടുത്ത വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യത്തോര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. പെട്ടെന്ന് പ്രതിഷേധത്തിന് നേർക്ക് മുഷ്ടി മടക്കി നടന്ന ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽ തന്നെ മുഖ്യമന്ത്രി തടയുകയായിരുന്നു.

ശിവൻ കുട്ടിയുടെ കൈയിൽ തട്ടിയ മുഖ്യമന്ത്രി അരുതെന്ന് സൂചന നൽകി. ഉടൻ തന്നെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് പ്രതിപക്ഷം സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.

WEB DESK
Next Story
Share it