Begin typing your search...

വോട്ടർ ഐഡി മാത്രമല്ല; തെരഞ്ഞെടുപ്പിൽ ഈ രേഖകൾ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

വോട്ടർ ഐഡി മാത്രമല്ല; തെരഞ്ഞെടുപ്പിൽ ഈ രേഖകൾ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെരഞ്ഞെടുപ്പിൽ ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാൻ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയൽ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയൽ രേഖകളും തെരഞ്ഞെടുപ്പിൽ ഐഡൻറിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെൽത്ത് ഇൻഷൂറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പെൻഷൻ രേഖ, എംപി, എംഎൽഎ തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയാണ് ലോക്‌സഭ ഇലക്ഷനിൽ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ. എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്കു മാത്രമേ ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

WEB DESK
Next Story
Share it