Begin typing your search...

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പത്മജ വേണുഗോപാൽ

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പത്മജ വേണുഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി പറഞ്ഞത് ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ലെന്ന് പത്മജ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ബിജെപിയിൽ ചേരുമെന്ന വാർത്ത ശക്തമായി നിഷേധിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണെന്നും പത്മജ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല.

WEB DESK
Next Story
Share it