Begin typing your search...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു.

2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് തുടരന്വേന്വേഷണ അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ വിചാരണ തുടങ്ങാനിരിക്കെയുള്ള അസാധാരണ നടപടിയിൽ മുഖ്യമന്ത്രിയും ഡിജിപിയും അതൃപ്തി അറിയിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇത് കാരണമാകും എന്നതായിരുന്നു വിമർശനം. ഇന്ന് അപേക്ഷ പരിഗണിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി തുടർ അന്വേഷണം അംഗീകരിച്ചു. ഒന്നാം പ്രതി പത്മകുമാറിന്റെയും രണ്ടാം പ്രതി അനിതകുമാരിയുടെയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു. അനിതകുമാരിക്ക് ജാമ്യം നൽകി. മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മകളെ തട്ടിക്കൊണ്ട് പോയത് നാല് പേർ ചേർന്നാണെന്ന മകന്റെ സംശയമാണ് പങ്കുവെച്ചതെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നുമാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. പ്രതികൾ 3 പേരെയും മകൾ തിരിച്ചറിഞ്ഞതാണെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അച്ഛൻ പ്രതികരിച്ചിരുന്നു.

WEB DESK
Next Story
Share it