Begin typing your search...

കേരള പൊലീസിൻറെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'; 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ക്രിമിനലുകൾ

കേരള പൊലീസിൻറെ ഓപ്പറേഷൻ ആഗ് ഡി ഹണ്ട്; 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ക്രിമിനലുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാനത്ത് പൊലീസിൻറെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'. രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഓപ്പറേഷൻ ആഗ് , ഡി - ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.

കോഴിക്കോട് കമ്മീഷ്ണറുടെ ഭാഗത്തുണ്ടായ വീഴ്ചകൾ കണക്കുകൾ ചൂണ്ടികാട്ടിയാണ് വിമർശിച്ചത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുലർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി. കാപ്പാ അറസ്റ്റുകൾ കുറയുന്നതിനെയും സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ഊർജ്ജിതമാക്കാത്തതിനെയും യോഗത്തിൽ വിമർശിച്ചു.

WEB DESK
Next Story
Share it