Begin typing your search...
എൻഎസ്എസ് നാമജപയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകി.4 ആഴ്ച്ചത്തേക്കാണ് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെന്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരേയും കേസ് എടുത്തിരുന്നു
Next Story