Begin typing your search...

മസാല ബോണ്ടില്‍ വിടാതെ ഇഡി; ഐസക്കിന് വീണ്ടും നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

മസാല ബോണ്ടില്‍ വിടാതെ ഇഡി; ഐസക്കിന് വീണ്ടും നോട്ടീസ്, ചൊവ്വാഴ്ച  ഹാജരാകണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയത്.

മുൻപും ഇ ഡി അയച്ച സമൻസിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇ ഡി സമൻസ് പിൻവലിച്ചു. എന്നാൽ ആഴ്ചകൾക്കകം വീണ്ടും സമൻസ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹർജി പരിഗണിച്ചാണ്, ഫെബ്രുവരി ഒൻപതിനകം മറുപടി നൽകാൻ ഹൈക്കോടതി ഇ ഡിക്കു നോട്ടീസ് അയച്ചത്.

WEB DESK
Next Story
Share it