Begin typing your search...

മോനേ കുട 'പാരച്യൂട്ട്' ആകും...; ഇരുചക്രവാഹനത്തിലെ കുട ചൂടി യാത്ര വേണ്ട

മോനേ കുട പാരച്യൂട്ട് ആകും...; ഇരുചക്രവാഹനത്തിലെ കുട ചൂടി യാത്ര വേണ്ട
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മോനേ കുട 'പാരച്യൂട്ട്' ആകും, സൂക്ഷിച്ചോ..! മഴയത്ത് ഇരുചക്രവാഹനത്തിൽ കുട ചൂടി യാത്ര വേണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് മഴക്കാലത്ത് ഇരുചക്രവാഹനയാത്രികർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് എത്തിയത്.

സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ കുട നിവർത്തി ഉപയോഗിച്ചാൽ അപകടമുണ്ടാകും. 'പാരച്യൂട്ട് എഫക്ട്' ആണ് ഇതിനു കാരണം. പലയിടങ്ങളിലും വേനൽമഴ പെയ്യുന്നുണ്ട്. അപ്രതീക്ഷിതമായ മഴയിൽനിന്നു രക്ഷപ്പെടാൻ ഇരുചക്രവാഹന യാത്രക്കാർ താത്കാലിക രക്ഷപ്പെടലിനായി കുട ഉപയോഗിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവർത്തി ഉപയോഗിക്കുന്നത് 'പാരച്യൂട്ട് എഫക്ട്' സൃഷ്ടിക്കുകയും അപകടം വരുത്തിവയ്ക്കുകയും ചെയ്യുന്നു.

WEB DESK
Next Story
Share it