Begin typing your search...

'വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല'; അരളിപ്പൂവിന് തത്കാലം വിലക്കില്ലെന്ന് തിരു. ദേവസ്വം ബോർഡ്

വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല; അരളിപ്പൂവിന് തത്കാലം വിലക്കില്ലെന്ന് തിരു. ദേവസ്വം ബോർഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അറിയിച്ചു. അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട് കിട്ടിയില്ലെന്നാണ് തിരുവനന്തപുരം ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ മാത്രം നടപടി സ്വീകരിക്കൂ എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രൻറെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടർമാർ അറിയിച്ചു.

WEB DESK
Next Story
Share it