Begin typing your search...

മുകേഷ് അടക്കമുളളവരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി, ചോദ്യംചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്

മുകേഷ് അടക്കമുളളവരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി, ചോദ്യംചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എം.മുകേഷ് എംഎൽഎ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന പൂങ്കുഴലി ഐപിഎസ്.

പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികൾ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.

കേസിൽ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖർ, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.

WEB DESK
Next Story
Share it