Begin typing your search...

സി.കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സിഐയെ സ്ഥലംമാറ്റി

സി.കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സിഐയെ സ്ഥലംമാറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.

WEB DESK
Next Story
Share it