Begin typing your search...

അവധിക്കാല തിരക്ക്; ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിൻ

അവധിക്കാല തിരക്ക്; ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അവധിക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി മലബാർ മേഖലയിലേക്ക് പുതിയ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. താംബരം-മംഗളൂരു സ്‌പെഷൽ ട്രെയിൻ(06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളിൽ താംബരത്ത് നിന്നു സർവീസ് നടത്തും.

ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തിൽ എഗ്മൂർ (2.00), പെരമ്പൂർ (2.48) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

മടക്കസർവീസ്(06050) 21, 28, മേയ് 5, 12, 19, 26, ജൂൺ 2 എന്നീ തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 5.30നു താംബരത്ത് എത്തും.

പെരമ്പൂർ (3.15), എഗ്മൂർ (4.05) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 19 സ്ലീപ്പർ കോച്ചുകളും 2 ദിവ്യാംഗൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ട്. സ്‌പെഷൽ സർവീസുകളിലെ ബുക്കിങ് തുടങ്ങി.

WEB DESK
Next Story
Share it