Begin typing your search...

സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കും; മന്ത്രിമന്ത്രി വിഎൻ വാസവൻ

സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കും; മന്ത്രിമന്ത്രി വിഎൻ വാസവൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു.

'കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാ?ഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്. ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു. അതിനെ സഹായിക്കാൻ വേണ്ടി വിവിധ സംഘങ്ങളിൽ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോർഡിൽ നിന്നും പണവും കൊടുത്തിരുന്നു. അതുപോലെ ഷെയർ ക്യാപിറ്റൽ പണവും കൊടുത്തിരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്താണ് നേരത്തെയുണ്ടാക്കിയ പാക്കേജ്. ആ പാക്കജിൽ ഇനി ചില സംഘങ്ങൾക്ക് കൂടി പണം കൊടുക്കാനുണ്ട്. അത് കൊടുക്കും.' വി എൻ വാസവൻ പറഞ്ഞു.

WEB DESK
Next Story
Share it