Begin typing your search...

നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി; വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആർടിസി

നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി; വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആർടിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി. കയറാൻ ആളില്ലാത്തതിന്റെ പേരിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ഒരാഴ്ചയായി കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിൽ ഒതുക്കിയിട്ടിരിക്കുകയാണ്. പലദിവസങ്ങളിലും ഒരാൾപോലും സീറ്റ് ബുക്കുചെയ്യാത്തതിന്റെ പേരിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ഇതോടെ കനത്ത നഷ്ടമായി. തുടർന്ന് സർവീസ് അവസാനിപ്പിച്ച് ബസ് വർക്കുഷോപ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുവേണ്ടിതന്നെയാണ് സർവീസ് നിറുത്തിവച്ചിരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്. സർവീസ് ഉദ്ഘാടനം ചെയ്ത വേളയിൽ കയറാൻ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി.

WEB DESK
Next Story
Share it