Begin typing your search...

'വധഭീഷണി'; റോബിൻ ബസ് നടത്തിപ്പുകാരനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥർ

വധഭീഷണി; റോബിൻ ബസ് നടത്തിപ്പുകാരനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോബിൻ ബസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി. ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

എന്നാൽ, കോടതി വിധി എതിരായതിനാൽ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോൾ ഈ വധഭീഷണി ആരോപണം ഉയർത്തിയിരിക്കുന്നതെന്നാണ് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറയുന്നത്. പത്തനംതിട്ട എസ്.പി. ഓഫീസിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഉദ്യോഗസ്ഥർക്കെതിരേ പ്രതികരിച്ചത്. റോബിൻ ബസ് നാളെ മുതൽ അടൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it