Begin typing your search...

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹർ ജി നൽകിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവിൽ ഇല്ലെന്നാണ് ഹർജിക്കാരന്റെ വാദം.

വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ മേൽനോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളു. മേൽനോട്ട സമിതി രൂപീകരിച്ച സബ് കമ്മിറ്റിയും മൂന്ന് മാസം കൂടുമ്പോൾ മാത്രമാണ് അണക്കെട്ട് സന്ദർശിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. അതിനാൽ ഡാമിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ കീഴിലാണ്. 2021-ൽ പാർലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നൽകിയത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരാണ് അതോറിറ്റിയിൽ ഉള്ളത്. അതുകൊണ്ടാണ് കേസിൽ അതോറിറ്റിയെക്കൂടി കക്ഷിചേർക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നത്.

WEB DESK
Next Story
Share it