Begin typing your search...

'പ്രസംഗത്തിൽ ഖേദമില്ല, കേസെടുത്താൽ നിയമപരമായി നേരിടും'; ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ എംഎം മണി

പ്രസംഗത്തിൽ ഖേദമില്ല, കേസെടുത്താൽ നിയമപരമായി നേരിടും; ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ എംഎം മണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംഎം മണി രംഗത്ത്. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അതങ്ങനെ മാറ്റാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമർശിക്കുന്നില്ലേയെന്നും ചോദിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി പ്രതികരിച്ചത്.

'ഞാൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തത്. രാജേന്ദ്രൻ അത് മറന്നതു കൊണ്ടാണ് പാർട്ടിക്ക് നടപടി എടുക്കേണ്ടി വന്നത്. പാർട്ടി നൽകിയത് എല്ലാം മറന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ അതിനെ പിതൃരഹിത പ്രവർത്തനം എന്നാണ് പറയുക. അത് രാജേന്ദ്രനല്ല ഞാൻ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ് രാജേന്ദ്രൻ പാർട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നത്.' - എംഎം മണി പറഞ്ഞു. അതേസമയം, ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി എംഎം മണി വ്യക്തമാക്കി. വാക്കിന്റെ അർത്ഥമറിഞ്ഞ് തന്നെയാണ് വിമർശിച്ചത്. പ്രസംഗത്തിൽ ഖേദമില്ല, അതിൽ തിരുത്താനുമില്ല, തിരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കിൽ കേസ് എടുക്കാം. കേസിനെ ഭയക്കുന്നില്ല. കേസെടുത്താൽ നിയമപരമായി നേരിടുമെന്നും എംഎം മണി പറഞ്ഞു.

WEB DESK
Next Story
Share it